ഷിറ്റ്! മാൻ.

കൊല്ലം 1997. തീയതി എനിക്ക് അത്ര ഓർമ്മയില്ല. ഏതായലും എനിക്ക് ആറ് വയസ്സ്. എന്റെ അനുജന് ഒരു വയസ്സാവുന്നു.

വൈകുന്നേരമാണ് സംഭവം നടക്കുന്നത്.

ഞങ്ങളുടെ അമ്മ ഫോണിൽ തകൃതിയായി കത്തിവെച്ചുകൊണ്ടിരിക്കുന്നു.

തറയിൽ കോസറി വിരിച്ച് ഒറ്റയ്ക്കാണ് എന്റെ ഉറക്കം. പക്ഷേ അന്ന് കൂടെ അനുജനുമുണ്ട്.

എനിക്ക് അവനേയും, അവന് എന്നേയും വലിയ ഇഷ്ടമായിരുന്നു (ഇപ്പോഴും അങ്ങന്നെ തന്നെ). അതുകൊണ്ടുതന്നെ ഞങ്ങളുടെ ഇടയിൽ കളിയും വഴക്കും സർവ്വസാധാരണമാണ്.

അന്നത്തെ പ്രോഗ്രാം ചാർട്ടിൽ ആന കളിയായിരുന്നു മെയിൻ ഈവന്റ്.

ഞാൻ ആനയേപ്പോലെ മുട്ടുകുത്തി അവന്റെ അടുത്തേക്ക് ഓടിച്ചെല്ലും, അവൻ അത് കണ്ട് പൊട്ടിച്ചിരിക്കും. ഹായ്. നല്ല രസം.

എനിക്ക് ആവേശം കൂടി. അവനെ ഞാൻ പൊക്കി തലയിൽ വയ്ക്കുന്നു, താഴേയ്ക്കിറക്കുന്നു.

ചിരി നിൽക്കുന്നില്ല. പിന്നേയും രസം.

ചെക്കൻ നല്ല മൂഡിലാണ് എന്ന് മനസ്സിലായതോടെ ഞാൻ ഇത് തുടർന്നുകൊണ്ടേയിരുന്നു.

ഞാൻ മുട്ടുകുത്തി ഓടി അവന്റെ അടുത്തുചെല്ലും, തലയിൽ വയ്‌ക്കും. തിരിച്ചിറക്കും, പിന്നാലെ ചിരിക്കും.

ഇതിനിടെ അമ്മ ഇടക്കെ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചിരിയും കളിയും കൂടിയപ്പോൾ, അമ്മ തിരിഞ്ഞുപോലും നോക്കാതായി. മക്കൾ രണ്ടാളും നല്ല കളി. സന്തോഷം. തല്ലുകൂടുകയല്ലല്ലോ. സമാധാനം.

അങ്ങനെ ഈ കളിയുടെ ഇടയിൽ ഒരു വട്ടം അവനെ തലയിൽ വെച്ചിറക്കിയപ്പോൾ, ഒരു ചൂട്. ഹൈ! ന്താപ്പോ ചൂട് വരാൻ?

അവന്റെ മുഖത്ത് ഒരു കള്ള ലക്ഷണം. ഞാൻ ഒരു പണി തന്നിട്ടുണ്ട്, എന്ന മട്ടിലുള്ള ഒരു ചിരി.

സംശയത്തോടെ, ഞാൻ എന്റെ തലയിൽ കൈ വച്ചുനോക്കി. മഞ്ഞ നിറം.

സുപരിചിതമായ ആ നിറവും, അതിന് അകമ്പടിയായി വന്ന മണംകൂടെ ആയപ്പോൾ, ഞാൻ അലറി:

"അമ്മേ, ഇവൻ എന്റെ തലയിൽ അപ്പിയിട്ടു"

അവന്റെ മുഖത്തുണ്ടായിരുന്ന കള്ളച്ചിരി അട്ടഹാസമായി. വയസ്സൊന്നായില്ലെങ്കിലും താൻ ഏട്ടനിട്ട് നല്ലൊരു പണിയാണ് കൊടുത്തത് എന്ന് അവന് മനസ്സിലായി.

ഫോൺ ഉപേക്ഷിച്ച് അമ്മ വന്നു. എന്റെ തല അമ്മ കഴുകിത്തരും എന്ന പ്രതീക്ഷയിൽ ഓടി വരുന്ന അമ്മയെ നോക്കി ഞാനിരുന്നു.

അമ്മ ഓടി വന്ന് അവനെ വാരിയെടുത്ത് കുളിമുറിയിലേയ്ക്ക് പോയി. അപ്പിത്തലയുമായി ഞാൻ അവനെ നോക്കി. അവൻ എന്നെ നോക്കി കൊഞ്ഞനം കുത്തിയോ എന്ന്  ഇപ്പോഴും സംശയമുണ്ട്.

ഇപ്പോൾ എന്റെ മുടിക്ക് നല്ല ഉള്ളുണ്ട്. ആരെങ്കിലും എന്നോട്, നീ ഈ മുടിക്ക് എന്ത് വളമാണ് ഇടുന്നത് എന്ന് ചോദിച്ചാൽ, ഉടനെ ഞാൻ അവന്റെ നേരെ നോക്കും. ഞങ്ങൾ രണ്ടാളും ചിരിക്കും.

Comments

  1. This comment has been removed by the author.

    ReplyDelete
  2. Haha.. Myaann.. Avasaanam ninakk ath thorann parayandi vannalle..

    ReplyDelete
  3. Haha.. Myaann.. Avasaanam ninakk ath thorann parayandi vannalle..

    ReplyDelete
  4. Haha.. Myaann.. Avasaanam ninakk ath thorann parayandi vannalle..

    ReplyDelete

Post a Comment

Popular posts from this blog

Chronicles of Kaliyapuram- I